എന്തുകൊണ്ട് ഫ്രാൻസിനോട് ഇന്ത്യൻ പ്രേമം? പണം മതി; എന്തും തരും

ന്യൂഡൽഹി ∙ അമേരിക്കയെപ്പോലെ വൻശക്തിയല്ല, റഷ്യയെപ്പോലെ ആയുധവിപണിയിൽ മുൻനിരയിലല്ല, സാങ്കേതികവിദ്യകളിൽ യൂറോപ്പിൽതന്നെ ജർമ്മനിയെക്കാൾ അൽപ്പമെങ്കിലും പിന്നിലാണ് – ഇങ്ങനെയൊക്കെയെങ്കിലും കുറെക്കാലമായി ഇന്ത്യയ്ക്ക് ഫ്രാൻസിനോടു പ്രത്യേക അടുപ്പമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 2 ദിവസത്തെ സന്ദർശനം അതു വീണ്ടും വ്യക്തമാക്കി.എന്താണ് ഈ അടുപ്പത്തിന് കാരണം? വളരെ ലളിതം. എന്തുചോദിച്ചാലും കൈവശമുണ്ടെങ്കിൽ, വില നൽകാൻ തയാറാണെങ്കിൽ ഫ്രാൻസ് നൽകും. വാണിജ്യത്തിൽ ഫ്രാൻസിനു രാഷ്ട്രീയമില്ല. മോദിയുടെ സന്ദർശനത്തിലും അതു കണ്ടു. ചെറിയ ആണവനിലയങ്ങൾ വികസിപ്പിക്കുന്നതിൽ സഹകരിക്കാനും മിസൈലുകൾ, അന്തർവാഹിനികൾ, വിമാന എൻജിനുകൾ എന്നിവയിൽ സാങ്കേതികവിദ്യ കൈമാറാനും വാങ്ങാനുമാണു ധാരണയുണ്ടായിരിക്കുന്നത്.ഇവ ഓരോന്നും ശ്രദ്ധേയമാണ്. വിമാന എൻജിനുകളുടെ കാര്യം ആദ്യം നോക്കാം. വ്യോമസേന ആവശ്യപ്പെട്ട സമയത്ത് തേജസ് പോർവിമാനങ്ങൾ നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് നൽകിയില്ലെന്നു കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ് 2 തവണ പരസ്യമായി പരാതി പറഞ്ഞതാണ്.നിർമാതാവിനെ മാത്രം പഴി പറയേണ്ട കാര്യമില്ല. തേജസിനുള്ള എൻജിൻ നിർമിക്കാൻ അമേരിക്കയുടെ ജിഇ എന്ന കമ്പനിയുമായി ധാരണയുണ്ടാക്കിയിട്ട് 8 കൊല്ലത്തോളമായി. ഏതാനും എൻജിനുകൾ ലഭിച്ചുകഴിഞ്ഞപ്പോൾ കാര്യങ്ങൾ സാവധാനത്തിലായി. സാങ്കേതികവിദ്യ കൈമാറുന്ന കാര്യത്തിലാണ് അമേരിക്കൻ കമ്പനി സഹകരിക്കാത്തത്. അതിനവർ കാരണം പറയുന്നത് അമേരിക്കൻ നിയമങ്ങളും.
Source link