മണിപ്പുരിലെ രാഷ്ട്രപതി ഭരണം കലാപം തീർക്കാനുള്ള അവസരം

മണിപ്പുരിലെ രാഷ്ട്രപതി ഭരണം കലാപം തീർക്കാനുള്ള അവസരം | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Manipur Unrest | President | Manipur | Manipur | President’s Rule | Meitei | Kuki | violence | conflict – President’s Rule in Manipur: An opportunity to quell the violence | India News, Malayalam News | Manorama Online | Manorama News
മണിപ്പുരിലെ രാഷ്ട്രപതി ഭരണം കലാപം തീർക്കാനുള്ള അവസരം
മനോരമ ലേഖകൻ
Published: February 14 , 2025 05:15 AM IST
1 minute Read
തീവ്രസംഘടനകളുടെ കൈവശമുള്ള ആയുധങ്ങൾ പ്രധാന പ്രതിസന്ധി
(Photo by AFP)
ഇംഫാൽ ∙ മണിപ്പുരിലെ ഏറ്റവും വലിയ പ്രശ്നം കലാപത്തിലേർപ്പെട്ട മെയ്തെയ്, കുക്കി വിഭാഗങ്ങൾ വലിയ തോതിൽ സംഭരിച്ച ആയുധങ്ങളാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ കേന്ദ്രസേനയ്ക്ക് റെയ്ഡുകൾ നടത്തി ഇവ പിടിച്ചെടുക്കാം. ഏതാനും മാസം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം വീണ്ടും സർക്കാർ രൂപീകരിക്കാനാകും ബിജെപി ശ്രമം.
മണിപ്പുരിൽ സമീപകാലങ്ങളിലായി കേന്ദ്രം പിടിമുറുക്കി വരികയാണ്. പൊലീസിന്റെയും കേന്ദ്രസേനയുടെയും ചുമതല കേന്ദ്രം നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവിനാണ്. ഈ മാസം പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണം കൂടിയായതോടെ ഫലത്തിൽ കലാപത്തിന് അന്ത്യം കുറിക്കാനുള്ള കരുത്താണു കേന്ദ്രത്തിന് ലഭിച്ചത്.
പൊലീസിന്റെ ആയുധപ്പുര മെയ്തെയ് തീവ്ര സംഘടനകൾക്കു സർക്കാർ തുറന്നുകൊടുത്തെന്ന് ആരോപണമുണ്ടായിരുന്നു.അയ്യായിരത്തിലധികം തോക്കുകളും 6 ലക്ഷം വെടിയുണ്ടകളുമാണ് പൊലീസിന്റെ ആയുധപ്പുരയിൽനിന്നു മെയ്തെയ് വിഭാഗം കവർന്നത്. ഇതിൽ 80 ശതമാനവും ഇപ്പോൾ തീവ്രസംഘടനകളുടെ കൈവശമാണ്. ഇവരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ബിരേൻ സിങ്ങിനുണ്ടായിരുന്നത്.
സംസ്ഥാനത്ത് സായുധ ഗ്രൂപ്പുകൾക്കെതിരെ കർശന നടപടി തുടരുകയാണ്. 3 മെയ്തെയ് നിരോധിത സംഘടനകളിലെ 6 പേരെ ഇന്നലെ അസം റൈഫിൾസും സൈന്യവുംപിടികൂടി. ജനത്തെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിൽപെട്ടവരാണ് ഇവർ. കഴിഞ്ഞ ദിവസങ്ങളിലും ഭീകരരെ ആയുധങ്ങളുമായി അറസ്റ്റ് ചെയ്തിരുന്നു.
സിആർപിഎഫ് ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ ഗവർണറെ കണ്ട് സുരക്ഷാ സജ്ജീകരണങ്ങൾ വിശദീകരിച്ചു. സിആർപിഎഫ് മണിപ്പുർ-നാഗാലാൻഡ് ചുമതലയുള്ള ഐജി ഡോ.വിപുൽകുമാർ, പുതുതായി ചുമതലയേൽക്കുന്ന ഐജി രാജേന്ദ്ര നാരായൺ ഡാഷ് എന്നിവരാണ് ഗവർണറെ കണ്ടത്.
പ്രകോപനമില്ലാതെ രാഷ്ട്രപതിഭരണംഇംഫാൽ നഗരത്തിൽ ഗോത്രവർഗക്കാരെ ചുട്ടുകൊല്ലുകയും സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തുകയും ചെയ്തപ്പോൾ പോലും ബിരേൻ സിങ്ങിനെ പുറത്താക്കാൻ പാർട്ടി തയാറാല്ലായിരുന്നു. മുഖ്യമന്ത്രിയെ മാറ്റി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നതു കുക്കി സംഘടനകളുടെ നേരത്തേയുള്ള ആവശ്യവുമാണ്. എന്നാൽ, ബിരേൻ സിങ്ങിനെ അന്നു പുറത്താക്കിയിരുന്നെങ്കിൽ ഇംഫാൽ താഴ്‌വരയിൽ വലിയ സംഘർഷമുണ്ടായേനെ. തീവ്ര മെയ്തെയ് വിഭാഗക്കാരെ പ്രകോപിക്കാതെ രാഷ്ട്രപതി ഭരണത്തിനുള്ള വഴിയാണ് ഇപ്പോൾ തെളിഞ്ഞത്.
എങ്കിലും സംഘർഷമുണ്ടാകുന്ന സാഹചര്യത്തിനു മുൻകരുതലായി ഇംഫാൽ താഴ്‌വരയിൽ സേനാവിന്യാസം ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ പ്രക്ഷോഭത്തെ ചെറുക്കാൻ കൂടുതൽ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.
English Summary:
President’s Rule in Manipur: An opportunity to quell the violence
mo-news-common-malayalamnews mo-legislature-president 57imv27tqmdc9jfe6g6vnruf02 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-manipurunrest 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-manipur
Source link