KERALAM

എത്രതവണ?, ലൈംഗിക ജീവിതത്തെക്കുറിച്ച് ടാക്‌സി ഡ്രൈവറുടെ ചോദ്യം; യുവതിയുടെ മറുപടി ഇങ്ങനെ

തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ ചില സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തെ അറിയിക്കാറുണ്ട്. അത്തരത്തിൽ ടാക്സി ഡ്രൈവറിൽ നിന്നുണ്ടായ മോശം അനുഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് യാത്രക്കാരി. ദുബായിലാണ് സംഭവം നടന്നത്.നൈമ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ ദുരനുഭവം പങ്കുവച്ചത്. അശ്ലീലച്ചുവയോടെ ഡ്രൈവർ യുവതിയോട് സംസാരിക്കുകയായിരുന്നു. യുവതിയുടെ ലൈംഗിക താത്പര്യങ്ങളെക്കുറിച്ചും, എത്ര തവണ ബോയ്‌ഫ്രണ്ടുമായി ലൈംഗിക ബന്ധത്തിലേർപ്പെടാറുണ്ടായിരുന്നുവെന്നൊക്കെയായിരുന്നു ഇയാൾക്ക് അറിയേണ്ടിയിരുന്നത്. ഇതിന്റെ വീഡിയോ സഹിതമാണ് യുവതി പോസ്റ്റിട്ടത്.


ബോയ്ഫ്രണ്ട് ഉണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നൊക്കെ യുവതി മറുപടി പറയുന്നുണ്ട്. നിങ്ങൾ എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഐ ലവ് യൂ എന്നൊക്കെ പറയാറുണ്ടെന്ന് യുവതി പറഞ്ഞു. തുടർന്നാണ് ലൈംഗികതയുമായി ബന്ധപ്പെട്ട് ചോദിച്ചത്. ഇതിനുള്ള ചുട്ടമറുപടിയെന്ന നിലയിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.


ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സർവീസല്ല ഈ ടാക്സിയെന്നാണ് വിവരം. ഇത്തരത്തിലുള്ള ഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നതിന്റെ അപകട സാദ്ധ്യതകൾ ചിലർ കമന്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്. ദുബായിൽ നിയമം വളരെ കർശനമാണ്. അതിനാൽത്തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെ അപൂർവമാണ്.
TAGS: NEWS 360, GULF, GULF NEWS, TAXI DRIVER, DUBAI, LATESTNEWS, PASSENGER, WOMAN


Source link

Related Articles

Back to top button