KERALAM

മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച് മോഷണം, പ്രതികൾ  പിടിയിൽ

അടിമാലി: മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളിൽ മോഷണം നടത്തിയ മൂന്ന് പേർ പിടിയിൽ. കൂത്തുപറ തുരുത്തിയിൽ ജോയൽ (18) ഈട്ടിയ്ക്കൽ സംഗീത് (23) എന്നിവരാണ് പിടിയിലായത്. പാറത്തോട് പുല്ലു കണ്ടത്ത് ബേബിയുടെ വീട്ടിൽ നിന്നും ഉണക്കാൻ ഇട്ടിരുന്ന 11 കിലോ കുരുമുളക് മോഷ്ടിച്ച മൂന്ന് പേരാണ് പിടിയിലായത്. ഒരാൾ പ്രായ പൂർത്തി ആകാത്ത ആളാണ്. മോഷണം ചെയ്‌തെടുക്കുന്ന ബൈക്കുകളിൽ സഞ്ചരിച്ചാണ് ഇവർ കുരുമുളകും മറ്റു പലവ്യഞ്ജനങ്ങളും മോഷണം ചെയ്തിരുന്നത് ജോയൽ മുൻപും മോഷണ കേസിൽ പ്രതിയാണ്. ഇന്ന്കോടതിയിൽ ഹാജരാക്കും.


Source link

Related Articles

Check Also
Close
Back to top button