BUSINESS

ഈസ്റ്റേണിനെയും എംടിആർ ഫുഡ്സിനെയും സ്വന്തമാക്കാൻ ഐടിസി; 12,150 കോടിയുടെ ഡീൽ


പ്രമുഖ ഭക്ഷ്യോൽപന്ന, കറിപ്പൊടി, സുഗന്ധവ്യഞ്ജന കമ്പനിയായ ഈസ്റ്റേൺ കോൺഡിമെന്റ്സിനെയും (Eastern Condiments) എംടിആര്‍ ഫുഡ്സിനെയും (MTR Foods) സ്വന്തമാക്കാൻ മുൻനിര എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ് (ITC Limited). നിലവിൽ നോർവേ കമ്പനിയായ ഓർക്‌ലയുടെ (Norway’s Orkla ASA) കീഴിലാണ് ഈസ്റ്റേണും എംടിആർ ഫുഡ്സും. ഏകദേശം 140 കോടി ഡോളറിന് (12,150 കോടി രൂപ) ഇരു ബ്രാൻഡുകളെയും സ്വന്തമാക്കി, ദക്ഷിണേന്ത്യയിൽ സാന്നിധ്യം ശക്തമാക്കാനാണ് ഐടിസി ഉന്നമിടുന്നതെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.2020 സെപ്റ്റംബറിലായിരുന്നു പ്രമുഖ സംരംഭകൻ നവാസ് മീരാന്റെ നേതൃത്വത്തിലായിരുന്ന ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെ 67.8% ഓഹരികൾ നോർവേയിലെ ഓസ്‍ലോ ആസ്ഥാനമായ ഓർക്‌ല ഫുഡ്സ് സ്വന്തമാക്കിയത്. 1,356 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ഓർക്‌ലയുടെ പൂർണ ഉടമസ്ഥതയിലായിരുന്ന എംടിആർ ഫുഡ്സ് വഴിയായിരുന്നു ഏറ്റെടുക്കൽ.


Source link

Related Articles

Back to top button