KERALAM
തേങ്ങ മോഷണം ചോദ്യം ചെയ്തതിന് മർദ്ദനം: പ്രതി അറസ്റ്റിൽ

കായംകുളം: കായംകുളത്ത് തേങ്ങമോഷണം ചോദ്യം ചെയ്തതിന് മദ്ധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി.പുള്ളിക്കണക്ക് ഷീജാഭവനിൽ നൗഫൽ (30) ആണ് അറസ്റ്റിലായത്.
പുള്ളിക്കണക്ക് സ്വദേശിയായ പ്രകാശിന്റെ പറമ്പിൽ നിന്നും സ്ഥിരമായി തേങ്ങ മോഷ്ടിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഫെബ്രുവരി 9 ന് വൈകിട്ട് 3.30 മണിയോടെ രണ്ടാം കുറ്റി സ്കൂളിന് കിഴക്ക് വശം വെച്ച് സൈക്കിൾ ചവിട്ടി വന്ന പ്രകാശിനെ തടഞ്ഞു നിർത്തി ഇന്റർ ലോക്ക് കട്ട ഉപയോഗിച്ച് മുഖത്തും വാരിയെല്ല് ഭാഗത്തും ഇടിച്ചും എറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നൗഫലിനെതിരെ മുമ്പും നിരവധി പരാതികൾ ലഭിച്ചിരുന്നു. കായംകുളം സി. ഐ. അരുൺ ഷായുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, അശോക്, സജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link