BUSINESS

വെറും നാല് മാസത്തിനുള്ളിൽ ‘ത്വസ്ഥ’ നിർമിച്ചു, രാജ്യത്തെ ആദ്യ 3ഡി പ്രിന്റിങ് വില്ല


ചെന്നൈ ∙ മദ്രാസ് ഐഐടിയിൽ രൂപം കൊണ്ട സ്റ്റാർട്ടപ് കമ്പനിയായ ത്വസ്ഥ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാജ്യത്ത് ആദ്യ വില്ല വിജയകരമായി നിർമിച്ചു. പുണെയിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസിനു വേണ്ടിയാണ് വെറും 4 മാസം കൊണ്ട് 2200 ചതുരശ്ര അടിയുള്ള വീട് പൂർത്തിയാക്കിയത്. കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുന്ന കെട്ടിടത്തിന്റെ 3ഡി ഡിസൈൻ അനുസരിച്ച്, നിർമാണ സാമഗ്രികൾ നിറച്ച ത്രീഡി പ്രിന്റിങ് ഉപകരണം വീടിന്റെ ഭാഗങ്ങൾ നിർമിക്കും. മെഷീൻ നിർമിതമായതിനാൽ ചെലവും കുറവാണ്. കേന്ദ്ര നഗരകാര്യ മന്ത്രാലയവുമായി ചേർന്ന് ചെന്നൈ ഐഐടി രൂപീകരിച്ച ഇൻക്യുബേറ്റർ കമ്പനിയായ ത്വസ്ഥ വികസിപ്പിച്ച സാങ്കേതിക വിദ്യ വഴി വിദേശത്തും വീടുകൾ നിർമിക്കാനും ശ്രമം തുടങ്ങി. 


Source link

Related Articles

Back to top button