BUSINESS
വരുന്നു, ഏറെ മാറ്റങ്ങളുമായി നെക്സോണിന്റെ പുതുതലമുറ കാറുകൾ

ന്യൂഡൽഹി ∙ ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ മോഡലായ നെക്സോണിന്റെ പുതുതലമുറ കാറുകൾ 2027ൽ വിപണിയിലെത്തും. സെക്കൻഡ് ജനറേഷൻ നെക്സോൺ രൂപകൽപന ടാറ്റ മോട്ടോഴ്സ് ആരംഭിച്ചതായാണ് സൂചന. ടാറ്റയുടെ എക്സ്–1 പ്ലാറ്റ്ഫോമിൽതന്നെ നിലവിലുള്ള നെക്സോണിൽ നിന്ന് ഒട്ടേറെ മാറ്റങ്ങളുമായാണ് സെക്കൻഡ് ജനറേഷൻ കാറുകൾ എത്തുക. എഡിഎഎസ് ലെവൽ 2 സാങ്കേതിക വിദ്യയും നെക്സോൺ 2.0യിൽ ടാറ്റ പരീക്ഷിക്കുമെന്നാണ് വിവരങ്ങൾ.കഴിഞ്ഞ സാമ്പത്തികവർഷം ടാറ്റ മോട്ടോഴ്സ് ഏറ്റവും കൂടുതൽ വിറ്റ എസ്‍യുവികളിലൊന്നാണ് നെക്സോൺ. 2017ൽ വിപണിയിലെത്തിയ ശേഷം 2018ലും 2023ലും രണ്ട് ഫെയ്സ്ഷിഫ്റ്റുകൾ വന്നിരുന്നെങ്കിലും ഡിസൈനിലടക്കം സമഗ്രമാറ്റത്തോടെയുള്ള തലമുറമാറ്റം നെക്സോണ് ഇതാദ്യമാണ്. ഉടൻ നടപ്പാകുന്ന ബിഎസ്7 എമിഷൻ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പുതിയ വാഹനത്തിൽ ഡീസൽ ഓപ്ഷൻ ലഭിക്കാൻ സാധ്യതയില്ല.
Source link