ASTROLOGY

സമൂഹത്തിൽ പ്രശസ്തി നേടാൻ യോഗമുള്ളവരാണ് ഇക്കൂട്ടർ

സമൂഹത്തിൽ പ്രശസ്തി നേടാൻ യോഗമുള്ളവരാണ് ഇക്കൂട്ടർ – Numerology | ജ്യോതിഷം | Astrology | Manorama Online

സമൂഹത്തിൽ പ്രശസ്തി നേടാൻ യോഗമുള്ളവരാണ് ഇക്കൂട്ടർ

വെബ് ഡെസ്‌ക്

Published: February 13 , 2025 12:47 PM IST

1 minute Read

Image Credit: chaiyapruek youprasert / Shutterstock

ജനിച്ച ദിവസത്തെ അക്കങ്ങൾ അനുസരിച്ച് ഫലം പറയുന്ന രീതിയുണ്ട്‌ സംഖ്യാ ജ്യോതിഷത്തിൽ. ജനിച്ച തീയതി 11 ആണെങ്കിൽ 1 + 1 =2  എന്ന്  കണക്കാക്കും. രണ്ട്  ചന്ദ്രന്റെ സംഖ്യയാണ്. 2, 11, 20, 29 എന്നീ തീയതികളിൽ ജനിച്ചവരുടെ ജന്മസംഖ്യ രണ്ടാണ്. സുഖഭക്ഷണം ആഗ്രഹിക്കുന്ന ഇവർ എഴുത്ത്, അഭിനയം, പാചകകല ഇവയിൽ  ശോഭിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലും കലാപരമായ വിഷയങ്ങളിലും ഏറെ താൽപര്യമുള്ളവരായിരിക്കും.

 ചെയ്യുന്ന  തൊഴിലിലൂടെ സമൂഹത്തിൽ  പ്രശസ്തി നേടും. സഹായിക്കുന്നവരിൽ നിന്ന് ഗുണഫലങ്ങൾ കിട്ടാനുള്ള സാധ്യത കുറവായിരിക്കും. വെട്ടിത്തുറന്നുള്ള സംസാരശൈലി ശത്രുത ക്ഷണിച്ചു വരുത്തും. രണ്ടിൽ പിറന്ന സ്ത്രീകൾ അംഗഭംഗിയുള്ളവരും അൽപം  ലജ്ജാലുക്കളും ആയിരിക്കും. ലൗകിക വിഷയങ്ങളിൽ  താൽപര്യം കുറയുന്ന ചിന്താഗതി ഒരു ഘട്ടത്തിൽ ഉണ്ടാകുമെങ്കിലും അതു തുടർന്ന് പോകില്ല.

കുടുംബജീവിത സൗഖ്യം ഉണ്ടാവും. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ പോലെ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിയുന്ന ജീവിതമായിരിക്കും ഇക്കൂട്ടർക്ക്. പച്ചയും വെളുപ്പുമാണ് ഈ സംഖ്യയിൽ ജനിച്ചവരുടെ ഭാഗ്യ നിറങ്ങൾ.

English Summary:
Numerology reveals that birthdate number two individuals, influenced by the moon, possess artistic talents and a helpful nature. Their lives experience fluctuating fortunes, yet they are destined for happy family lives and potential societal prominence.

mo-astrology-numerology 30fc1d2hfjh5vdns5f4k730mkn-list mo-lifestyle-birthday mo-astrology-personality 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 32pmaa51fslkmhv9valt2d68c8


Source link

Related Articles

Back to top button