BUSINESS

ഇന്ധന വിതരണക്കമ്പനികൾ ലയിച്ചു, ‘തിങ്ക് ഗ്യാസ്’ ബ്രാൻഡ് : കേരളത്തിലും സാന്നിധ്യം


ന്യൂഡൽഹി ∙ പൈപ്പ് വഴി വീടുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും പ്രകൃതിവാതകം എത്തിക്കുകയും ഓട്ടോറിക്ഷകൾ ഉൾപ്പെടെ വിവിധതരം വാഹനങ്ങൾക്ക് സിഎൻജി ഇന്ധനവിതരണം നടത്തുകയും ചെയ്യുന്ന രാജ്യത്തെ 2 കമ്പനികൾ ലയനം പ്രഖ്യാപിച്ചു. നിലവിൽ കേരളത്തിലും പ്രവർത്തനം നടത്തുന്ന എജി ആൻഡ് പി പ്രഥം, ഉത്തരേന്ത്യയിൽ പ്രവർത്തനം നടത്തുന്ന തിങ്ക് ഗ്യാസ് എന്നീ കമ്പനികളാണു ലയിച്ചത്. പ്രവർത്തനം കാര്യക്ഷമമാക്കാനും വിപണി സാന്നിധ്യം വിപുലമാക്കാനും വേണ്ടി ഇനി തിങ്ക് ഗ്യാസ് എന്ന ഒറ്റ ബ്രാൻഡിനു കീഴിൽ ഇവ അറിയപ്പെടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി എജി ആൻഡ് പി പ്രഥം പൈപ്പിലൂടെ പ്രകൃതിവാതകം എത്തിച്ചുള്ള 34,000 ഗാർഹിക പാചകവാതക കണക‍്ഷനുകളും പുറമേ 43 സിഎൻജി പമ്പുകളുമുണ്ട്. 


Source link

Related Articles

Back to top button