തിരിച്ചടിക്കാൻ ട്രംപ്; തിരിച്ചുകയറി സ്വർണം, കേരളത്തിൽ വാങ്ങൽവില വീണ്ടും 69,000ന് മുകളിൽ

സർവകാല റെക്കോർഡിൽ നിന്ന് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് 960 രൂപ കുറഞ്ഞ സ്വർണവിലയിൽ ഇന്നു കയറ്റം. സംസ്ഥാനത്ത് പവന് 320 രൂപ വർധിച്ച് വില 63,840 രൂപയായി, ഗ്രാമിന് 40 രൂപ ഉയർന്ന് 7,980 രൂപയും. ഈമാസം 11ന് കുറിച്ച ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്നു 30 രൂപ ഉയർന്ന് 6,580 രൂപയായി. വെള്ളിവില മാറ്റമില്ലാതെ തന്നെ തുടരുന്നു; ഗ്രാമിന് 106 രൂപ. ആഗോള വ്യാപാരയുദ്ധം കലുഷിതമാക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘താരിഫ് നിലപാടു’കളാണ് സ്വർണവിലയുടെ മുന്നേറ്റത്തിന് വളമാകുന്നത്. രണ്ടുദിവസം മുമ്പ് ഔൺസിന് 2,942 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ട രാജ്യാന്തര സ്വർണവില, ഇന്നലെ 2,887 ഡോളറിലേക്ക് വീണിരുന്നു. ഇന്നു വില 2,917 ഡോളറിലേക്ക് തിരിച്ചുകയറി. ഇതു കേരളത്തിലും വില കൂടാനിടവരുത്തുകയായിരുന്നു.
Source link