അന്ന് പൃഥ്വി പറഞ്ഞത് കാര്യമാക്കാതെ ഞാൻ പോയി, പക്ഷേ അതായിരുന്നു സത്യം: നടൻ മുരുഗൻ മാർട്ടിൻ പറയുന്നു
ലൂസിഫറിൽ അഭിനയിച്ചു കഴിഞ്ഞു മടങ്ങുമ്പോൾ മുരുകന്റെ ഈ കഥാപാത്രം കേരളത്തിൽ തരംഗമായി മാറുമെന്ന് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് പറഞ്ഞിരുന്നെന്നും എന്നാൽ താൻ ഇതൊക്കെ കേട്ടിട്ടുണ്ട് എന്ന തരത്തിൽ നടന്നുനീങ്ങി എന്നും മുരുകൻ പറയുന്നു. പിന്നീട് സിനിമ റിലീസ് ചെയ്തപ്പോൾ പൃഥ്വിരാജ് പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. മാർച്ച് 27 ന് എമ്പുരാൻ റിലീസ് ചെയ്യുന്നത് കാണാൻ താനും കാത്തിരിക്കുകയാണെന്നും എല്ലാവരെയും തിയറ്ററിലേക് ക്ഷണിക്കുന്നുവെന്നും ആശിർവാദ് മൂവീസ് പുറത്തുവിട്ട വിഡിയോയിൽ മുരുകൻ മാർട്ടിൻ പറഞ്ഞു.
Source link