KERALAM
തെക്കൻ ജില്ലകളിൽ താപനില ഉയരും

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ രണ്ടുദിവസം ഉയർന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ താപനില ഉയർന്നേക്കും. മലയോര മേഖലയിൽ രാത്രിയും പുലർച്ചെയും തണുത്ത കാലാവസ്ഥയായിരിക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
Source link