INDIALATEST NEWS

എയ്റോ ഇന്ത്യയിൽ പോർവിമാനങ്ങളുടെ അഭ്യാസം; കൺനിറയെക്കാണാം, ആകാശക്കാഴ്ച


ബെംഗളൂരു ∙ എയ്റോ ഇന്ത്യയിൽ പോർവിമാനങ്ങളുടെ അഭ്യാസക്കാഴ്ചകൾ ഇന്നും നാളെയും പൊതുജനങ്ങൾക്കു കാണാം. ഇക്കഴിഞ്ഞ 3 ദിവസങ്ങളിൽ സാധാരണക്കാർ യെലഹങ്ക വ്യോമസേനാ താവളത്തിലെ മതിൽക്കെട്ടിനു പുറത്തെ റോഡിൽ നിന്നാണു കാഴ്ചകൾ കണ്ടിരുന്നത്.വ്യോമസേനാ താവളത്തിനുള്ളിലെ റൺവേയുടെ ഓരം ചേർന്നുള്ള ഡിസ്പ്ലേ ഏരിയയിൽനിന്ന് അഭ്യാസപ്രകടനങ്ങൾ കാണാൻ പതിനായിരങ്ങളാണു ജനറൽ ശ്രേണിയിലുള്ള ടിക്കറ്റെടുത്ത് ഇന്നുമുതൽ എത്തുന്നത്. 2 ദിവസങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെയും 2 പ്രദർശനങ്ങളാണുള്ളത്.വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ വലിയ ഗതാഗതക്കുരുക്കിനു സാധ്യതയുണ്ട്. സ്വന്തം വാഹനങ്ങളിൽ ഷോ കാണാനെത്തുന്നവർ ഇക്കാര്യം ഓർക്കണം. പ്രദർശനം കാണാനെത്തുന്നവരുടെ വാഹനം ജികെവികെ ക്യാംപസിൽ പാർക്ക് ചെയ്യാം. ഇവിടെനിന്ന് യെലഹങ്കയിലെ പ്രധാന വേദിയിലേക്ക് ബിഎംടിസി സൗജന്യ ഷട്ടിൽ ബസ് സർവീസുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബെംഗളൂരു നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ബദൽ പാതകളെ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു.


Source link

Related Articles

Back to top button