BUSINESS
കാര്യമായ നിക്ഷേപമില്ലെങ്കിലെന്താ, കടൽകടന്നും ട്രെയിനിലേറിയും അലിയുടെ അച്ചാറുകൾ!

200 ഗ്രാമിന്റെ 10 പായ്ക്കറ്റ് മീൻ അച്ചാറിൽ തുടങ്ങിയ സംരംഭം ഇന്നു കയറ്റുമതി ചെയ്യാതെതന്നെ വിദേശ മലയാളികളുടെ തീൻമേശയിൽ ഇടംപിടിച്ചിരിക്കുന്നു. അലിയുടെ അച്ചാറുകൾക്ക് വൻ ഡിമാൻഡാണ്. ചുറ്റുപാടും മാത്രമല്ല വിദേശത്തും. മികച്ചതും വൈവിധ്യമുള്ളതുമായ ഈ അച്ചാറുകൾ വിദേശത്തേക്കു പോകുന്ന മലയാളികൾ കൂടെക്കൊണ്ടുപോകുന്നു. കുടുംബ ബിസിനസ് എന്നനിലയിൽ ഇരുപതിൽപരം വെറൈറ്റി അച്ചാറുകളാണ് അലി പടിഞ്ഞാറേതിൽ ഉണ്ടാക്കി വിൽക്കുന്നത്. കാര്യമായ നിക്ഷേപമൊന്നും ഇല്ലാതെ തുടങ്ങിയ സംരംഭം പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് എഴുവന്തല(നെല്ലായി)യിലാണ് പ്രവർത്തിക്കുന്നത്.മത്സ്യമാണ് താരം
Source link