BUSINESS

ഓഹരി വിപണി ഇടിയുന്നതിൽ പേടിയുണ്ടോ? കണക്കുകൾ മനസിലാക്കിയാൽ പേടി മാറും


കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി കുത്തനെ താഴുകയാണ്. വിദേശ ഫണ്ടുകളുടെ വില്പനയ്ക്ക് ഒരു ശമനം ഇല്ലാത്തതിനാൽ ഈ വർഷം മുഴുവൻ ഇനിയും താഴ്ച മാത്രമായിരിക്കുമോ ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടാകുക  എന്ന് പേടിക്കുന്നവരും ഉണ്ട്. അടുത്തകാലത്തെ ഉയർച്ചയിൽ നിന്നും ഇന്ത്യൻ ഓഹരി വിപണി പെട്ടെന്ന് ഇടിഞ്ഞതിനാൽ സ്‌മോൾ ക്യാപുകളിലും, മിഡ് ക്യാപുകളിലും നിക്ഷേപിച്ചവരുടെ പേടി   കൂടുതലാണ്.നഷ്ടമാണെങ്കിലും വിറ്റൊഴിഞ്ഞു പുതിയ ഓഹരികൾ അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടുകൾ വാങ്ങാൻ അനേകരാണ് ഒരുങ്ങുന്നത്. ഓഹരി വിപണി നഷ്ടം മാത്രമേ തരൂ എന്ന ചിന്തയിൽ ഓഹരി വിപണിയോട് ‘ടാറ്റാ’ പറയാൻ ഒരുങ്ങുന്ന അനേകം ചെറുകിട നിക്ഷേപകരും ഉണ്ട്. 


Source link

Related Articles

Back to top button