ഇനിയില്ല ‘അസസ്മെന്റ് ഇയർ’; ക്രിപ്റ്റോ വെളിപ്പെടുത്താത്ത സ്വത്താകും, ആദായനികുതി ബിൽ എങ്ങനെ ബാധിക്കും?

നികുതിദായകർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ള നികുതി വിദഗ്ധർക്കും മനസ്സിലാക്കാൻ ‘കഠിനകഠോരമായ’, 60 വർഷം പഴക്കമുള്ള നിലവിലെ ആദായനികുതി നിയമത്തിനു (Income-Tax Act, 1961) പകരം പുത്തൻ നിയമം (Income-Tax Act, 2025) വ്യാഴാഴ്ച (February 13) പാർലമെന്റിൽ അവതരിപ്പിച്ചേക്കും. തുടർന്ന് പരിശോധനകൾക്കായി പാർലമെന്ററി സമിതിക്കു വിടും. ഇക്കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) ബിൽ ഉടൻ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.സാധാരണക്കാർക്കുപോലും മനസ്സിലാക്കാവുന്ന വിധം ലളിതമായ നിയമമാണ് അവതരിപ്പിക്കുക. നിയമങ്ങളിലും ചട്ടങ്ങളിലും മാത്രമല്ല, ആദായനികുതി റിട്ടേൺ സമർപ്പണത്തിലും നികുതിദായകരുടെ സൗകര്യാർഥം മാറ്റങ്ങൾ പുതിയ ഇൻകം ടാക്സ് ബിൽ-2025ൽ ഉണ്ടാകും. എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവുക, നൂലാമാലകൾ ഒഴിവാക്കി നികുതി റിട്ടേൺ സമർപ്പണം സുഗമമാക്കുക, തർക്കങ്ങൾ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
Source link