Site icon onlinekeralanews.com

വരുന്നത് ഹോളിവുഡിനെ വെല്ലും ദൃശ്യവിസ്മയം,​ കത്തനാർ ട്രെയിലർ പുറത്ത്


ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി .കണ്ടു ശീലിച്ച പീരീഡ് ഫാന്റസി ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ മികച്ച ദൃശ്യ ഭാഷയിൽ ഒൻപതാം നൂറ്റാണ്ടിൽ നടക്കുന്ന കഥ പറയുകയാണ് കത്തനാർ. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരത്തിനും, ഗംഭീരമായ വിഎഫ്എക്‌സിനുമൊപ്പം രാഹുൽ സുബ്രമണ്യൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും ടീസർ ട്രെയിലറിനെ അസാമാന്യമായ അനുഭവമാക്കി മാറ്റുന്നു . കഥാപാത്രങ്ങളുടെ കോസ്റ്റ്യൂ , മേക്കപ്പ്, കലാസംവിധാനം, ശബ്ദം എന്നിവയും കണ്ടു ശീലിച്ച പീരീഡ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തം. അഞ്ച് വർഷം അഞ്ഞൂറോളം പേർ ദിനം പ്രതി അധ്വാനിച്ചതിന്റെ ഫലമായി ഉന്നതനിലവാരത്തിൽ ഉയരുന്ന ചിത്രമായി മാറുന്ന കത്തനാരിൽ ജയസൂര്യ ശക്തമായ പകർന്നാട്ടം നടത്തുന്നു. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി മലയാള പ്രവേശം നടത്തുന്നു. പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക സഞ്ജയ്, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.15 ഭാഷകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു.


Source link
Exit mobile version