KERALAM

തോട്ടിൽ ചവിട്ടി താഴ്ത്തിയെന്ന് സംശയം; തൃപ്പൂണിത്തുറയിൽ യുവാവ് മരിച്ചനിലയിൽ

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് സനൽ (തമ്പി -43) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് വിവരം. മദ്യപാനത്തിന് ഇടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ സനലിന്റെ സുഹൃത്തുക്കളിലൊരാളെ കസ്റ്റഡിയിലെടുത്തു.

ഒരാൾ ഒളിവിലാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഘർഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സനലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖത്ത് മുഴുവൻ ചെളി നിറഞ്ഞ നിലയിലായിരുന്നു. തോട്ടിൽ ചവിട്ടി താഴ്ത്തിയതാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


Source link

Related Articles

Back to top button