BUSINESS

എന്തുകൊണ്ട് ട്രംപ് ഓഹരി വിപണിക്ക് വില്ലനായി? രൂപ തിരിച്ചുകയറുന്നതിന്റെ കാരണമെന്ത്?


കൊച്ചി∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ തുടർച്ചയായി ഇടിവു നേരിട്ടുകൊണ്ടിരുന്ന രൂപയുടെ മൂല്യത്തിൽ അതിശയകരമായ കുതിപ്പ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസാധാരണ അളവിലുള്ള ഇടപെടലിന്റെ ഫലമായി രൂപയുടെ വില 86.82 നിലവാരത്തിലെത്തി. രൂപയുടെ വിലയിൽ ഇത്ര വലിയ കുതിപ്പ് 2022 നവംബറിനു ശേഷം ആദ്യമാണ്. അതിനിടെ, റെക്കോർഡിൽനിന്നു റെക്കോർഡിലേക്കു സ്വർണ വിലയിലെ കുതിപ്പു തുടർന്നപ്പോൾ ഓഹരി വിപണിയിൽ പതിവുതെറ്റാതെ വിലത്തകർച്ച.ആർബിഐ വിറ്റഴിച്ചത് 500 കോടി ഡോളർ രൂപയുടെ വിലയിടിവിനു കടിഞ്ഞാണിടാൻ ആർബിഐ ഭീമമായ തോതിലാണു ഡോളർ വിറ്റഴിച്ചതെന്നു കറൻസി വിപണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കുറഞ്ഞത് 500 കോടി ഡോളറെങ്കിലും വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് അവരുടെ അഭിപ്രായം. കേന്ദ്ര ബാങ്കിനാകട്ടെ ഡോളർ വിൽപനയുടെ കണക്കുകൾ പരസ്യപ്പെടുത്തുന്ന പതിവില്ല.


Source link

Related Articles

Back to top button