CINEMA
‘സ്റ്റീഫന്റെ ഷർട്ടിൽ ചോര’; എമ്പുരാനിലെ അരുന്ധതിയായി നൈല ഉഷ

‘സ്റ്റീഫന്റെ ഷർട്ടിൽ ചോര’; എമ്പുരാനിലെ അരുന്ധതിയായി നൈല ഉഷ
‘‘ഹായ് ഞാൻ നൈല ഉഷ; ലൂസിഫറിലെ അരുന്ധതി. സിനിമയിൽ വളരെ ചെറിയൊരു കഥാപാത്രം ആണ് എന്റേത്, പക്ഷേ ആ യാത്രയിൽ എനിക്ക് ഏറെ സ്‌പെഷൽ ആയ കഥാപാത്രമായിരുന്നു അരുന്ധതി. കാരണം ലൂസിഫർ എന്ന സിനിമ അത്ര വലിയ സ്വാധീനം ഉണ്ടാക്കിയ സിനിമയാണ്, ഒരുപക്ഷേ, മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള ഒരുപാട് ആളുകൾ കണ്ടിട്ടുള്ള സിനിമയാണ്. കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ എന്നെ ഏറ്റവും കൂടുതൽ ആളുകൾ തിരിച്ചറിയുന്നത് ലൂസിഫറിലെ അരുന്ധതി എന്ന കഥാപാത്രമായാണ്. പിന്നെ ലാലേട്ടനൊപ്പമുള്ള എന്റെ ആദ്യ സിനിമ ലൂസിഫറായിരുന്നു. അങ്ങനെ പല കാരണങ്ങൾ കൊണ്ട് ലൂസിഫർ എനിക്ക് വളരെ പ്രത്യേകതയുള്ളതാ യിരുന്നു.
Source link