സൗഭാഗ്യവും സമ്പത്തും എന്നും ഇവർക്കൊപ്പം; മുന്നിൽ 5 നക്ഷത്രക്കാർ

സൗഭാഗ്യവും സമ്പത്തും എന്നും ഇവർക്കൊപ്പം; മുന്നിൽ 5 നക്ഷത്രക്കാർ | 5 Lucky Star | ജ്യോതിഷം | Astrology | Manorama Online
സൗഭാഗ്യവും സമ്പത്തും എന്നും ഇവർക്കൊപ്പം; മുന്നിൽ 5 നക്ഷത്രക്കാർ
അഷ്ടലക്ഷ്മി പട്ടാഭിരാമൻ
Published: February 12 , 2025 03:47 PM IST
1 minute Read
Image Credit : artpritsadee / IstockPhoto
ജ്യോതിഷപ്രകാരം ചില നക്ഷത്രജാതർക്ക് ജീവിതത്തിലുടനീളം സാമ്പത്തിക നില ഭദ്രമായിരിക്കും. ഭാഗ്യാനുഭവങ്ങളും ഏറിയിരിക്കും. പൊതുവായുള്ള നക്ഷത്രഫലപ്രകാരം പ്രധാനമായും 5 നക്ഷത്രക്കാർക്കാണ് ഈ ഭാഗ്യമുള്ളത്, ജനനസമയപ്രകാരം ഫലങ്ങളിൽ വ്യതാസങ്ങൾ ഉണ്ടാവാം.
അശ്വതി:ഏതു മേഖലയിലും തിളങ്ങുന്നവരാണ് അശ്വതി നക്ഷത്രക്കാർ. പൊതുവേ ബുദ്ധിയുള്ളവരും ധൈര്യശാലികളും സമർഥരും ആയിരിക്കും. ചെറുപ്പത്തിൽ തന്നെ സ്വന്തമായി സമ്പാദിക്കാന്‍ ഇവര്‍ക്ക് യോഗമുണ്ട്.
മകയിരം:ഈ നാളുകൾ ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത. നന്നായി സംസാരിക്കുന്ന ഇവർ ആജ്ഞാശക്തി, സഹൃദയത്വം എന്നീ ഗുണങ്ങളുള്ളവരാണ്. മറ്റുള്ളവരാൽ പെട്ടെന്ന് ആകർഷിക്കപ്പെടുകയും പല മേഖലയിലും തലപ്പത്ത് ഇരിക്കാനും കഴിവുള്ളവരാണ്.
പൂയം:നല്ല സംഭാഷണ ചാതുര്യവും ലക്ഷ്യപ്രാപ്തിയിലെത്താനുളള കഴിവും ഇവർക്കുണ്ട്. പരാജയങ്ങൾ ഇവരെ തളർത്താറില്ല. പ്രതിബന്ധങ്ങളെ തളളി നീക്കി ലക്ഷ്യപ്രാപ്തിയിലെത്തും. ഏർപ്പെടുന്ന എല്ലാ കാര്യത്തിലും ഇവർ ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിക്കും. കുലീനത്വം, സത്ഗുണം, ആഭിജാത്യം, ധർമ്മബുദ്ധി ഇവയെല്ലാം ഈ നക്ഷത്രക്കാരിൽ കാണാം.
വിശാഖം: ജീവിതത്തിലുടനീളം സമ്പത്തും ഭാഗ്യാനുകൂല്യമുള്ളവരായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള ഭാഗ്യം ഇക്കൂട്ടർക്ക് ഉണ്ട്. മറ്റുള്ളവർക്ക് കീഴ്‌വഴങ്ങി ജോലി ചെയ്യാൻ വിമുഖതയുള്ള സ്വതന്ത്ര ബുദ്ധികളാണ്. ആഡംബരപ്രിയനും സൗന്ദര്യ ആരാധകനും സുഖലോലുപനും കലാസ്വാദകനുമാകും ഇക്കൂട്ടർ.
തിരുവോണം: കർമരംഗത്ത് കാര്യശേഷി പ്രദർശിപ്പിക്കുന്നവരാണ് ഇക്കൂട്ടർ. സന്തോഷകരമായ കുടുംബജീവിതം ലഭിക്കുന്ന ഇക്കൂട്ടർ മധുരമായി സംസാരിക്കുന്നവരായിരിക്കും. ഉപദേശികളായി മറ്റുള്ളവരെ സ്വന്തം ചൊൽപ്പടിയില്‍ നിർത്തുമെങ്കിലും ഇവരുടെ കാര്യത്തിൽ മറ്റുള്ളവർ ഇടപെടുന്നത് ഇഷ്ടപ്പെടാറില്ല. സ്വപ്രയത്നത്തിലൂടെ ജീവിതത്തിൽ പടിപടിയായി ഉയർച്ച നേടുന്നവരാണ് ഇക്കൂട്ടർ.
English Summary:
Five lucky birth stars promise financial security. Ashwati, Makayiram, Pooyam, Vishakham, and Thiruvonam individuals are believed to enjoy wealth and good fortune throughout their lives, though individual experiences may vary.
mo-astrology-birthstar 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-wealth 7lud0eka655hkbfigc4vp4jvcl
Source link