KERALAM

പൊള്ളുന്ന ചൂടിൽ രോഗങ്ങൾ പടരുന്നു,​ പനിയ്ക്ക് ചികിത്സ തേടിയത് 2.1 ലക്ഷം പേർ,​ രാജ്യത്തെ കൂടിയ ചൂട് കണ്ണൂരിൽ

ഗോകുൽ കൃഷ്ണ.യു.എസ് | Saturday 01 February, 2025 | 12:00 AM

തിരുവനന്തപുരം:വേനൽക്കാലം തുടങ്ങാൻ ഒരു മാസം ശേഷിക്കെ, കടുത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.

വേനൽക്കാല താപനില മാർച്ചിൽ ശരാശരി 38 ഡിഗ്രി സെൽഷ്യസ് എത്താറുണ്ട്.കഴിഞ്ഞ തവണ ഏപ്രിലിൽ 42 ഡിഗ്രി വരെ താപനില ഉയർന്നിരുന്നു .ഇക്കുറി കണ്ണൂരിൽ കഴിഞ്ഞ ഞായറാഴ്ച 38.2 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. ഈ മാസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.

അടുത്ത രണ്ട് ദിവസം കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ രണ്ട് ദിവസം നേരിയ മഴയും ലഭിക്കും. മഴ കുറയുന്നതോടെ വീണ്ടും താപനില ഉയരും.സൂര്യാഘാത സാദ്ധ്യയില്ലെന്നാണ് വിലയിരുത്തൽ.

താപനില ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. മഞ്ഞപിത്തം,പനി,ചിക്കൻപോക്സ്,നീർക്കെട്ട്,തളർച്ച എന്നിവയാണ് പ്രധാനം.

പനി ബാധിച്ചാണ് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത്.കഴിഞ്ഞ ദിവസം 7000 പേർ പനിക്ക് ചികിത്സ തേടി.ഈ മാസം 30 വരെ 21,8728 പേരാണ് പനിയ്ക്ക് ചികിത്സ തേടിയത്. 2534 പേരാണ് ഈ മാസം ചിക്കൻപോക്സിനായി ചികിത്സ തേടിയത്.737 പേർക്ക് ഡെങ്കിപ്പനിയും സ്ഥീരികരിച്ചു.പനി മൂലം രണ്ട് മരണവും ഡെങ്കിപ്പനി മൂലം മൂന്ന് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.905 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്.മഞ്ഞപ്പിത്തം ബാധിച്ച് 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തുറസായ സ്ഥലങ്ങളിലെ

ജോലിയിൽ വിശ്രമം

#തുറസായ സ്ഥലങ്ങളിലെ ജോലിക്ക്

രാവിലെ 11മുതൽ മൂന്നു മണിവരെ ഇടവേള നൽകണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

വെയിലിലെ അൾട്രാവയലറ്റ് രശ്മികൾ കാരണം ചർമ്മത്തിന് ചുവപ്പുനിറം, ചൊറിച്ചിൽ, ഈർപ്പമില്ലായ്മ എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.

ശക്തമായ വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നവർ സൺ സ്‌ക്രീൻ ലോഷനും പൗഡറും ഉപയോഗിക്കുക.കുട ഉപയോഗിക്കുക

ചായ, കാപ്പി, മദ്യപാനം

കുറയ്ക്കണം

ശരീരത്തിലെ താപനില വർദ്ധിക്കാതിരിക്കാൻ

ചായ, കാപ്പി, മദ്യപാനം കുറയ്ക്കണം.ഭക്ഷണത്തിൽ എരിവ്, പുളി, മസാലകൾ നിയന്ത്രിക്കണം. വീടുകളിൽ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക

 ധാരാളം വെള്ളം കുടിക്കുക, രണ്ടുതവണ കുളിക്കുക.

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

`രണ്ട് ദിവസം മൂടി കെട്ടിയ അന്തരീക്ഷം. നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.മഴ കുറഞ്ഞാൽ വീണ്ടും താപനില കൂടും.’

-ഡോ.വി.കെ മിനി

കേരള കാലാവസ്ഥ ഡയറക്ടറുടെ

ചുമതലയുള്ള ശാസ്ത്രജ്ഞ


Source link

Related Articles

Back to top button