ലാഭമെടുപ്പ് തകൃതി; ‘രക്ഷിച്ച്’ രൂപയും, സ്വർണവിലയിൽ ഇന്നു വൻ ആശ്വാസം, റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങിയത് 960 രൂപ

ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘തൽകാലത്തേക്ക്’ ആശ്വാസം പകർന്ന് സ്വർണവിലയിൽ (Kerala Gold Price) ഇന്നു മികച്ച കുറവ്. ഗ്രാമിന് 70 രൂപ ഇടിഞ്ഞ് 7,940 രൂപയായി. 560 രൂപ താഴ്ന്നിറങ്ങി 63,520 രൂപയാണ് പവൻവില. ഇതോടെ, ഇന്നലെ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ ഗ്രാമിന് 8,060 രൂപയിൽ നിന്ന് ഇന്നലെ ഉച്ചയോടെയും ഇന്നു രാവിലെയുമായി കുറഞ്ഞത് 120 രൂപ. പവന് 64,480 രൂപയിൽ നിന്ന് 960 രൂപയും കുറഞ്ഞു.18 കാരറ്റ് സ്വർണവിലയും ഇന്നു ഗ്രാമിന് 60 രൂപ പിന്നോട്ടിറങ്ങി 6,550 രൂപയായി. അതേസമയം, ഏറെ ദിവസമായി വെള്ളിവിലയിൽ മാറ്റമില്ല. ഇന്നും വ്യാപാരം ഗ്രാമിന് രൂപയിൽ. ഇറക്കുമതി തീരുവയെ ആയുധമാക്കി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട ആഗോള വ്യാപാരയുദ്ധം സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലും ഓഹരിവിപണികളിലും വിതയ്ക്കുന്ന ആശങ്കമൂലം സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ ലഭിച്ചിരുന്നു.
Source link