BUSINESS
30 വയസ്സിൽ താഴെയുള്ള സംരംഭകരുടെ ഫോബ്സ് ലിസ്റ്റിൽ 2 കേരള സ്റ്റാർട്ടപ് കമ്പനികൾ

കൊച്ചി∙ 30 വയസ്സിൽ താഴെയുള്ള മികച്ച സ്റ്റാർട്ടപ് സംരംഭകരുടെ ഫോബ്സ് ലിസ്റ്റിൽ കേരളത്തിൽ നിന്നു 2 സംരംഭകർ. കൊച്ചി കിൻഫ്ര പാർക്കിലെ ഫ്യൂസിലേജ് ഇന്നവേഷൻസിന്റെ സഹസ്ഥാപകനും എംഡിയുമായ ദേവൻ ചന്ദ്രശേഖരൻ, തിരുവനന്തപുരത്തെ ക്വാട്രാറ്റിന്റെ സിഇഒ റിഷഭ് സൂരി എന്നിവരാണ് ‘30 അണ്ടർ 30’ ലിസ്റ്റിൽ ഇടംപിടിച്ചത്.ഡ്രോണുകളുടെ സഹായത്തോടെ കൃഷിയിടങ്ങളിൽ വിത്തും വിളവും മറ്റും എത്തിച്ച് ഉൽപാദനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഗ്രിടെക് സ്റ്റാർട്ടപ്പാണ് ഫ്യൂസിലേജ്. പ്രതിരോധ മേഖലയിലും ഡ്രോണുകൾ നൽകുന്നു. വൈക്കോലിൽ നിന്നു പാത്രങ്ങളും മറ്റും നിർമിക്കുന്ന കമ്പനിയാണു ക്വാട്രാറ്റ്.
Source link