BUSINESS

അമേരിക്കൻ ‘തീരുവ’ഭയത്തിൽ വിപണി, പുതിയ തീരുവകൾ ഇന്നും നാളെയും, മുന്നേറ്റം നടത്തി ഇന്ത്യൻ രൂപ


സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് മേൽ അമേരിക്ക 25% തീരുവ തീരുമാനിച്ചതും ഇന്നും നാളെയുമായി ഓരോ രാജ്യങ്ങളുമായി പരസ്പരമുള്ള നികുതി ഏകീകരണം പ്രഖ്യാപിക്കാനിരിക്കുന്നതും  വിപണിയെ വില്പനസമ്മർദ്ദത്തിലാക്കി. ഫെഡ് ചെയർമാന്റെ ‘ടെസ്റ്റിമണി’യും, അമേരിക്കയുടെയും ഇന്ത്യയുടേയും പണപ്പെരുപ്പകണക്കുകൾ നാളെ വരാനിരിക്കുന്നതും വിപണിയെ സ്വാധീനിച്ചു.ഇസ്രായേൽ ബന്ദികളുടെ കാര്യത്തിൽ ട്രംപ് അന്ത്യശാസനം പുറപ്പെടുവിച്ചതും വിപണിയുടെ ആത്മവിശ്വാസത്തെ ബാധിച്ചു. വില്പന സമ്മർദ്ദത്തിൽ 23000 പോയിന്റിലും താഴെ പോയ നിഫ്റ്റി 1.32% നഷ്ടത്തിൽ 23071 പോയിന്റിന് മുകളിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1018 പോയിന്റ് നഷ്ടത്തിൽ 76293 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.


Source link

Related Articles

Back to top button