INDIALATEST NEWS

‘രൂപയുടെ പ്രശ്നം കൊണ്ടല്ല, ഡോളറിനെതിരെ മറ്റു കറൻസികളുടെ മൂല്യം ഇടിയുന്നത് ആഗോള പ്രതിഭാസം’


ന്യൂഡൽഹി ∙ ഡോളറിനെതിരെ മറ്റു കറൻസികളുടെ മൂല്യം ഇടിയുന്നത് ഒരു ആഗോളപ്രതിഭാസമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിൽ ആയിരുന്നു ധനമന്ത്രിയുടെ ന്യായീകരണം. ഡോളർ കരുത്താർജിക്കുന്നതാണ് ഇപ്പോഴുള്ള രൂപയുടെ മൂല്യമിടിയുന്നതിനുള്ള കാരണം. രൂപയുടെ പ്രശ്നം കൊണ്ടല്ല നിലവിലുള്ള സ്ഥിതിവിശേഷമുണ്ടായതെന്നും നിർമല സീതാരാമൻ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന. റീടെയിൽ പണപ്പെരുപ്പം കേന്ദ്ര സർക്കാറിന്റെ ലക്ഷ്യമായ രണ്ടു ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിൽ തന്നെ നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ക്രമാതീതമായി ഉയരില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.മൂലധനച്ചെലവുകൾ വെട്ടിച്ചുരുക്കില്ല. കാർഷിക, ഗ്രാമീണമേഖല, നഗരവികസനം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം മൂലധനച്ചെലവുകൾ വർധിപ്പിക്കും. വലിയ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിലാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. ആഗോള സാമ്പത്തികരംഗത്ത് വലിയ വെല്ലുവിളികൾ നിറഞ്ഞുനിന്നിരുന്നു. ഇതു ബജറ്റ് ഒരുക്കങ്ങളെയും വെല്ലുവിളിനിറഞ്ഞതായി മാറ്റിയെന്നും ധനമന്ത്രി പറഞ്ഞു.അതിനിടെ ബംഗാൾ‌ സർക്കാരിനെതിരെ ലോക്സഭയിൽ നിർമല സീതാരാമൻ രംഗത്തെത്തി. പിഎം ആവാസ് യോജനയിൽ ബംഗാളിൽ ക്രമക്കേടുണ്ടെന്നായിരുന്നു നിർമല പറഞ്ഞത്. തൊഴിലുറപ്പ് പദ്ധതിയിലും ക്രമക്കേട് നടത്തിയെന്നും നിർമല പറഞ്ഞു. ഇതോടെ വൻ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എംപിമാർ രംഗത്തെത്തി.


Source link

Related Articles

Back to top button