Site icon onlinekeralanews.com

യു.ഡി.എഫ് ഇടിമുഴക്കം പോലെ തിരിച്ചെത്തും: ആന്റണി


തിരുവനന്തപുരം: കേരളത്തിൽ ഇടിമുഴക്കംപോലെ യു.ഡി.എഫ് തിരിച്ചുവരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ജനകീയ കോടതിയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു. സർക്കാർ പോയേതീരൂ എന്നാണ് ജനങ്ങളുടെ ആഗ്രഹം. പിണറായി ഭരണം അവസാനിച്ചു കിട്ടിയാൽ മതിയെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പുഫലം വന്നാൽ 48 മണിക്കൂറിനുള്ളിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. കേരളം യു.ഡി.എഫ് തൂത്തുവാരും. എം.എൽ.എമാരുടെ നമ്പർ ഒന്നും പറയില്ല. പ്രതിപക്ഷമില്ലാത്ത നിയമസഭ ആഗ്രഹിക്കുന്നില്ല. സി.പി.എം എന്നത് ഇപ്പോൾ പിണറായി മാത്രമായി മാറിയിരിക്കുന്നു. നേമത്ത് കാറ്റ് മാറിവീശും. അതുകൊണ്ടാണല്ലോ ശിവൻകുട്ടി എസ്.ഡി.പി.ഐയുടെ സഹായംതേടിയത്.


Source link

Exit mobile version