BUSINESS

അദാനിക്കും കിട്ടാത്ത ടീം; ശുഭ്മൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിനെ വമ്പൻ വിലകൊടുത്ത് സ്വന്തമാക്കാൻ ടോറന്റ് ഗ്രൂപ്പ്


ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) പ്രമുഖ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിന്റെ (Gujarat Titans) മുഖ്യ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനുള്ള നീക്കവുമായി അഹമ്മദാബാദ് ആസ്ഥാനമായ ടോറന്റ് ഗ്രൂപ്പ് (Torrent Group). 2021ൽ ഇതേ ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള ലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും ടോറന്റ് ഗ്രൂപ്പ് പരാജയപ്പെട്ടിരുന്നു. അതേ ലേലത്തിൽ പങ്കെടുത്ത അദാനി ഗ്രൂപ്പും (Adani Group) പരാജയമായിരുന്നു നുണഞ്ഞത്.അന്ന് 5,625 കോടി രൂപയ്ക്ക് യൂറോപ്യൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സിവിസി ക്യാപിറ്റൽ പാർട്ണേഴ്സാണ് (CVC Capital Partners) ഗുജറാത്ത് ടൈറ്റൻസിനെ (GT) സ്വന്തമാക്കിയത്. ലേലത്തിൽ ടോറന്റിന്റെ വാഗ്ദാനം 4,653 കോടി രൂപയും അദാനി ഗ്രൂപ്പിന്റേത് 5,100 കോടി രൂപയുമായിരുന്നു.


Source link

Related Articles

Back to top button