WORLD
'AI സമൂഹത്തെ പുതുക്കിപ്പണിയുന്നു, ടെക്‌നോളജി ജോലിയില്ലാതാക്കില്ലെന്ന് ചരിത്രം കാണിച്ചുതന്നിട്ടുണ്ട്'

പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ. ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം പരിവര്‍ത്തനം ചെയ്യാന്‍ എ.ഐ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങള്‍ വേഗത്തിലും എളുപ്പത്തിലും സാക്ഷാത്കരിക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ എ.ഐ. സഹായിക്കും. നാം കഴിവുകളും മറ്റു വിഭവങ്ങളുമെല്ലാം ഒരുമിച്ചുകൊണ്ടുവരേണ്ടതുണ്ട്. വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഓപ്പണ്‍ സോഴ്‌സ് സിസ്റ്റം നമ്മള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Source link