INDIA

‘എന്തും പറയാമെന്നു കരുതരുത്’: രൺവീർ അലാബാദിയയ്‌ക്കെതിരെ പ്രിയങ്ക ചതുർവേദി; വീട്ടിലെത്തി മുംബൈ പൊലീസ്

‘എന്തും പറയാമെന്നു കരുതരുത്’: രൺവീർ അലാബാദിയയ്‌ക്കെതിരെ പ്രിയങ്ക ചതുർവേദി; വീട്ടിലെത്തി മുംബൈ പൊലീസ് – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

‘എന്തും പറയാമെന്നു കരുതരുത്’: രൺവീർ അലാബാദിയയ്‌ക്കെതിരെ പ്രിയങ്ക ചതുർവേദി; വീട്ടിലെത്തി മുംബൈ പൊലീസ്

ഓൺലൈൻ ഡെസ്ക്

Published: February 11 , 2025 04:52 PM IST

1 minute Read

രൺവീർ അല്ലാബാഡി, പ്രിയങ്ക ചതുർവേദി എംപി (Picture courtesy: X)

മുംബൈ ∙ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിൽ യുട്യൂബറും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ രൺവീർ അലാബാദിയ നടത്തിയ വിവാദ പരാമർശത്തിൽ കേസെടുത്തതിനു പിന്നാലെ അലാബാദിയയുടെ വീട്ടിലെത്തി മുംബൈ പൊലീസ്. അഞ്ച് പേരടങ്ങിയ ഉദ്യോഗസ്ഥരുടെ സംഘമാണ് അലാബാദിയയുടെ മുംബൈയിലെ വീട്ടിലെത്തിയത്. രൺവീർ അലാബാദിയയ്‌ക്കെതിരെ രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളിൽ പരാതി ലഭിക്കുകയും കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, വിവാദം പാർലമെന്റിൽ ഉന്നയിക്കുമെന്ന് പ്രിയങ്ക ചതുർവേദി എംപി പറഞ്ഞു. ശിവസേന (ഉദ്ധവ് വിഭാഗം) രാജ്യസഭാ എംപിയായ പ്രിയങ്ക, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പാർലമെന്ററി പാനലിൽ ഈ വിഷയം ഉന്നയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

‘‘സമൂഹ മാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് യട്യൂബറും പോഡ്‌കാസ്റ്ററുമായ രൺവീർ അലാബാദിയ. അങ്ങനെയുള്ള ഒരാൾ തമാശ ഉള്ളടക്കമെന്ന പേരിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഒരിക്കലും സ്വീകാര്യമല്ല. ഒരു വേദി ലഭിക്കുമ്പോൾ എന്തും പറയാമെന്നു കരുതുന്നത് ശരിയല്ല. പല രാഷ്ട്രീയക്കാരും അദ്ദേഹത്തിന്റെ പോഡ്‌കാസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന് ഒരു അവാർഡും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗമെന്ന നിലയിൽ, ഞാൻ ഈ വിഷയം ഉറപ്പായും ഉന്നയിക്കും.’’ – പ്രിയങ്ക ചതുർവേദി എക്‌സിൽ കുറിച്ചു.
സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ’ എന്ന പരിപാടിയിലാണ് അലാബാദിയ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ചു മോശം പരാമർശം നടത്തിയത്. തുടർന്ന്, സമൂഹധ്യമങ്ങളിൽ ബീർബൈസെപ്സ് എന്നറിയപ്പെടുന്ന അലാബാദിയക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെ, അലാബാദിയ ക്ഷമാപണവും നടത്തി.

രൺവീർ അല്ലാബാഡിയ. (Picture courtesy: x /@BeerBicepsGuy)

‘‘എന്റെ അഭിപ്രായം അനുചിതമായിരുന്നു എന്നു മാത്രമല്ല, അതു തമാശയും ആയിരുന്നില്ല. തമാശ എന്റെ മേഖലയല്ല. ക്ഷമ പറയാനാണ് ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്’’ – സമൂഹമാധ്യമ ‌പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അലാബാദിയ പറഞ്ഞു. ‘‘എനിക്കു ലഭിച്ച വേദി ഇങ്ങനെയാണോ ഉപയോഗിക്കേണ്ടതെന്നു നിങ്ങളിൽ പലരും ചോദിച്ചു. തീർച്ചയായും ഇങ്ങനെ ‌‌ഉപയോഗിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്. പറഞ്ഞ കാര്യങ്ങളെ ന്യായീകരിക്കുന്നില്ല. ക്ഷമാപണം നടത്താൻ മാത്രമാണു വന്നിരിക്കുന്നത്. വ്യക്തിപരമായി എനിക്കു വീഴ്ച സംഭവിച്ചു. അത്തരം പരാമർശം എന്റെ ഭാഗത്തുനിന്നു സംഭവിക്കാൻ പാടില്ലായിരുന്നു.
പ്രയഭേദമന്യേ എല്ലാവരും എന്റെ വിഡിയോ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ വിവാദങ്ങളെ നിസ്സാരമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കുടുംബത്തോട് ഒരിക്കലും അനാദരവ് കാണിക്കാൻ പാടില്ലായിരുന്നു. ഈ വേദി നന്നായി ഉപയോഗിക്കണം. അതാണ് ഈ സംഭവം എന്നെ പഠിപ്പിച്ചത്. ഞാൻ മികച്ച വ്യക്തിയാവാൻ ശ്രമിക്കുമെന്ന് ഉറപ്പു നൽകുന്നു. വിഡിയോയിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നോടു ക്ഷമിക്കുക എന്നു മാത്രമാണു പറയാനുള്ളത്. ഒരു മനുഷ്യനെന്ന നിലയിൽ നിങ്ങൾ എന്നോടു ക്ഷമിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു’’ – രൺവീർ  അലാബാദിയ പറഞ്ഞു.

English Summary:
Ranveer Allahbadia’s ‘Sex With Parents’ Remark Reaches Parliament, Priyanka Chaturvedi To Raise Issue

mo-news-common-latestnews mo-legislature-parliament 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-technology-youtuber mo-technology-socialmedia 33bsj2dfsh5f150ad5b406bmr8


Source link

Related Articles

Back to top button