WORLD
ഷി ജിൻപിങ്ങുമായി സംസാരിച്ചിരുന്നു, വ്യക്തിപരമായി വളരെ നല്ല ബന്ധമാണ് ഞങ്ങൾ തമ്മിൽ- ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയ ശേഷം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ഷി ജിന്‍പിങ്ങുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ‘ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു, അദ്ദേഹത്തിന്റെ ആളുകളോടും സംസാരിച്ചു’ എന്നായിരുന്നു ട്രംപിന്‍റെ മറുപടി. വളരെ നല്ല വ്യക്തിബന്ധമാണ് ഷിയ്ക്കും തനിക്കും തമ്മിലുള്ളതെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അതേസമയം, ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങളോ എപ്പോഴാണ് സംസരിച്ചതെന്നോ വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല.
Source link