WORLD
നിർമിതബുദ്ധിയിലേക്ക് ശ്രദ്ധതിരിച്ച് മെറ്റ; 3000 ജീവനക്കാരെ പിരിച്ചുവിടുന്നു, അറിയിപ്പ് അയച്ചുതുടങ്ങി

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം മൂവായിരം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം മെഷീന്‍ ലേണിങ് എന്‍ജിനീയര്‍മാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ തൊഴിലാളികളെ ഇത് ബാധിക്കുമെങ്കിലും പ്രാദേശിക തൊഴില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലെ തൊഴിലാളികളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Source link