BUSINESS

മുറുകുന്നു, നികുതിയുദ്ധം; ട്രംപ്-മോദി കൂടിക്കാഴ്ചയിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ


കൊച്ചി ∙ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് ഓഹരി, കറൻസി വിപണികളിൽ ലോകവ്യാപകമായി തകർച്ച. അതേസമയം, ഡോളറിന്റെ മൂല്യവർധന സ്വർണവിലയെ പുതിയ റെക്കോർഡിലേക്കുയർത്തി.ഡോളറൊന്നിനു വില 87.95 രൂപ ഇന്ത്യൻ കറൻസി വിപണിയിൽ വ്യപാരത്തിന്റെ ആരംഭത്തിൽത്തന്നെ ഡോളറൊന്നിന് രൂപയുടെ നിരക്ക് 87.95 നിലവാരത്തിലെത്തുകയുണ്ടായി. ഈ നിലവാരം ചരിത്രത്തിൽ ആദ്യമാണ്. വില പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ വില 88 പിന്നിടുമായിരുന്നെന്നു വിപണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ആർബിഐ ഇടപെടലിനൊപ്പം കയറ്റുമതിക്കാർ നടത്തിയ ഡോളർ വിൽപനയും രൂപയുടെ രക്ഷയ്ക്കു സഹായകമായി. ലാഭമെടുപ്പു ലക്ഷ്യമിട്ട് ഊഹക്കച്ചവടക്കാർ നടത്തിയ വിൽപനയും രൂപയുടെ കൂടുതൽ വിലയിടിവിനെ പ്രതിരോധിച്ചു. ഇതിന്റെയൊക്കെ ഫലമായി വ്യാപാരാവസാനത്തോടെ വിനിമയ നിരക്ക് 87.49 നിലവാരത്തിലേക്കു മെച്ചപ്പെട്ടു.


Source link

Related Articles

Back to top button