INDIALATEST NEWS

അശ്ലീല പരാമർശം, ലൈംഗികത പ്രകടമാക്കൽ: രൺവീർ അല്ലാബാഡിയ, സമയ് റെയ്‌ന എന്നിവർക്കെതിരെ കേസ്


ന്യൂഡൽഹി ∙ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയിലെ അശ്ലീല പരാമർശത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അസം പൊലീസ്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സമയ് റെയ്ന, സമൂഹമാധ്യമ ഇൻഫ്ലുവൻസർ രൺവീർ അല്ലാബാഡിയ തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹ മാധ്യമ ഇൻഫ്ലുവൻസർ അപൂർവ മഖിജ, ആശിഷ് ചഞ്ചലനി, ജ്പ്രീത് സിങ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. യുട്യൂബ് ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തി, ലൈംഗികത പ്രകടമാക്കുന്ന ചർച്ചകളിൽ ഏർപ്പെട്ടു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.പുതിയ എപ്പിസോഡിൽ മത്സരാർഥിയോട് രൺവീർ അല്ലാബാഡിയ ചോദിച്ച ചോദ്യമാണ് വിവാദമായത്. ‘ജീവിതകാലം മുഴുവൻ എല്ലാ ദിവസവും നിങ്ങളുടെ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണണോ, അതോ ഒരിക്കൽ അതിൽ ചേരുകയും അത് എന്നെന്നേക്കുമായി നിർത്തുകയും ചെയ്യണോ?’ എന്നാണ് രൺവീർ ചോദിച്ചത്. ഇതിന്റെ വിഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ ഒട്ടേറെ പേരാണ് രൺവീറിനെതിരെ പരാതിയുമായി എത്തിയത്. ഇതോടെ പരാമർശം നടത്തിയതിൽ രൺവീർ ക്ഷമചോദിച്ചിരുന്നു.


Source link

Related Articles

Back to top button