സ്വകാര്യദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

സ്വകാര്യദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ | മനോരമ ഓൺലൈൻ ന്യൂസ്- india chennai news malayalam | Chennai BJP Worker Arrested for Blackmailing Women Online | Private Videos Used in Extortion Scheme | Malayala Manorama Online News
സ്വകാര്യദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
മനോരമ ലേഖകൻ
Published: February 11 , 2025 07:36 AM IST
1 minute Read
Representative Image. Image Credit: Hayati Kayhan/Shutterstock.com
ചെന്നൈ ∙ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ചെന്നൈ സ്വദേശിയും നിയമ വിദ്യാർഥിയുമായ തമിഴരസനെ(24)യാണ് ആന്ധ്ര സ്വദേശിനിയുടെ പരാതിയിൽ താംബരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിൽ പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി.
ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി നൽകിയിരുന്നു. ഇയാളുടെ ലാപ്ടോപ്, ഫോൺ എന്നിവയിൽനിന്നു പത്തിലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
English Summary:
BJP worker arrested for blackmailing multiple women with their private videos and extorting lakhs of rupees.
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-crime-crimeagainstwomen 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 780le6gb1b4q40tdp77vgqjmhe mo-judiciary-lawndorder-arrest mo-news-common-chennainews
Source link