'പഠനത്തിൽ ശ്രദ്ധിക്കൂ,സമ്മർദം ഒഴിവാക്കൂ': കുട്ടികളോടു പ്രധാനമന്ത്രി

ന്യൂഡൽഹി ∙ വിദ്യാർഥികൾ റോബട്ടുകളല്ലെന്നും പരീക്ഷയിൽ ഉയർന്ന മാർക്കു നേടിയില്ലെങ്കിൽ ജീവിതം നശിച്ചതിനു തുല്യമാണെന്ന ചിന്ത നിർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭിപ്രായപ്പെട്ടു. ഇതു കുട്ടികളിൽ സമ്മർദം വർധിപ്പിക്കുന്നുവെന്നും ബാഹ്യസമ്മർദം ഒഴിവാക്കി പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. പരീക്ഷാ പേയ് ചർച്ചയിൽ പങ്കെടുത്തു വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.ചർച്ചയിൽ മലയാളിയുംപരീക്ഷാ പേയ് ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭാഗമായതിന്റെ സന്തോഷത്തിലാണു ഡൽഹി മലയാളിയായ ആകാൻഷ അശോക്. ഡൽഹി വികാസ്പുരി കേരള സ്കൂളിൽ 11–ാം ക്ലാസ് വിദ്യാർഥിയായ ആകാൻഷ എഴുതിയ ഹിന്ദി കവിത പ്രധാനമന്ത്രിക്കു മുന്നിൽ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. രാജ്യത്തെ വിവിധ സ്കൂളുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 36 വിദ്യാർഥികൾക്കൊപ്പമാണു പ്രധാനമന്ത്രിക്കൊപ്പം ഭാഗമായത്. ചർച്ചയുടെ വിഡിയോ രാജ്യം മുഴുവൻ പ്രദർശിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി നടന്ന അഭിമുഖത്തിനു ശേഷമാണു ആകാൻഷ അവസാന 36 പേരിൽ ഇടം പിടിച്ചത്. പത്തനംതിട്ട തിരുവല്ല സ്വദേശിയും ഡൽഹിയിലെ ഭഗത് ചന്ദ്ര ആശുപത്രിയിൽ ഒടി ടെക്നിഷ്യനുമായ അശോക് കുമാറിന്റെയും അതേ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായ റാണി അശോകിന്റെയും മകളാണ്.
Source link