WORLD
സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് 25% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: യുഎസിലേക്കുള്ള എല്ലാ സ്റ്റീല്‍, അലൂമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂ ഓര്‍ലീന്‍സില്‍ നടന്ന എന്‍എഫ്എല്‍ സൂപ്പര്‍ ബൗള്‍ മത്സരം കാണാനുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലുള്ള ലോഹ തീരുവകള്‍ക്ക് മുകളിലാണിത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ റെസിപ്രോക്കല്‍ താരിഫ് പ്രഖ്യാപിക്കുമെന്നും അത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ ഏര്‍പെടുത്തിയ നികുതികള്‍ക്കെതിരെയായിരിക്കും ഇതെന്നും എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
Source link