വിവാഹ രജിസ്‌ട്രേഷന്‍ 20 ശതമാനം കുറഞ്ഞു, ജനസംഖ്യയുടെ കാര്യത്തില്‍ ചൈന ആശങ്കയില്‍

ബെയ്ജിങ്: ചൈനയില്‍ വിവാഹങ്ങളുടെ നിരക്ക് ക്രമാതീതമായി കുറയുന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. വിവാഹ രജിസ്‌ട്രേഷനുകളില്‍ 20% ഇടിവാണുണ്ടായത്. മുന്‍വര്‍ഷം 76.8 ലക്ഷം പേര്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ ഇപ്പോഴത് 61 ലക്ഷമായി കുറഞ്ഞു. ഈ ഇടിവാണ് ആശങ്കയ്ക്ക് വകവെച്ചിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് വേണ്ടി വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും ഭരണകൂടം സജീവമായി പ്രോത്സാഹിപ്പിച്ചിട്ടും വലിയ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അഭൂതപൂര്‍വമായ ഇടിവാണ് വിവാഹങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് വിസ്‌കോന്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ ജനസംഖ്യാവിദഗ്ദനായ യി ഫുക്‌സിയാന്‍ വിലയിരുത്തുന്നു. 2013 ല്‍ 1.34 ലക്ഷത്തോളം വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം അതിന്റെ പകുതിയില്‍ താഴെ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ചൈനീസ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സാമ്പത്തിക പ്രതീക്ഷകള്‍ ജനസംഖ്യാ ദൗര്‍ബല്യം കാരണം തകര്‍ക്കപ്പെട്ടേക്കുമെന്നും ഫുക്‌സിയാന്‍ ചൂണ്ടിക്കാട്ടി.
Source link