INDIA

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ; എഐ ഉച്ചകോടിയിൽ പങ്കെടുക്കും, മക്രോയുമായി കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ; എഐ ഉച്ചകോടിയിൽ പങ്കെടുക്കും, മക്രോയുമായി കൂടിക്കാഴ്ച | മനോരമ ഓൺലൈൻ ന്യൂസ് – Prime Minister Narendra Modi arrived in France for two-day visit | Naredra Modi | France | India News Malayalam | Malayala Manorama Online News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ; എഐ ഉച്ചകോടിയിൽ പങ്കെടുക്കും, മക്രോയുമായി കൂടിക്കാഴ്ച

ഓൺലൈൻ ഡെസ്ക്

Published: February 10 , 2025 11:02 PM IST

1 minute Read

രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പാരിസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ സ്വീകരണം. ചിത്രം: x.com/narendramodi

പാരിസ്∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ എത്തി. പാരിസിൽ, ലോക നേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്‌ക്കൊപ്പം അധ്യക്ഷത വഹിക്കും. ബുധനാഴ്ച വരെ ഫ്രാൻസിൽ തുടരുന്ന മോദി തുടർന്ന് യുഎസിലേക്ക് പോകും.

ഫെബ്രുവരി 11നാണ് ഉച്ചകോടി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്സിയാങ്ങും ഉച്ചകോടിയിൽ പങ്കെടുക്കും. 2023ൽ യുകെയിലും 2024ൽ ദക്ഷിണ കൊറിയയിലും നടന്ന ആഗോള ഫോറങ്ങളുടെ തുടർച്ചയായാണു പാരിസിൽ എഐ ഉച്ചകോടിയും നടക്കുന്നത്.

Landed in Paris a short while ago. Looking forward to the various programmes here, which will focus on futuristic sectors like AI, tech and innovation. pic.twitter.com/eZzBDC52cQ— Narendra Modi (@narendramodi) February 10, 2025

ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി മോദി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണം വളർത്തിയെടുക്കുന്നതായിരിക്കും പ്രധാന ചർച്ച. തുടർന്നു മാർസെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഇതിനുശേഷമായിരിക്കും യുഎസിലേക്ക് പുറപ്പെടുക. ഫെബ്രുവരി 12,13 തീയതികളിലാണ് യുഎസ് സന്ദർശനം.

English Summary:
Narendra Modi’s France visit: focuses on the Paris AI Summit and strengthening India-France relations. He will co-chair the summit with President Macron, followed by a meeting and a trip to Marseille before proceeding to the US.

mo-technology-artificialintelligence 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi mo-politics-leaders-internationalleaders-emmanuelmacron j9tas278pgmfecarq2u11g213




Source link

Related Articles

Back to top button