WORLD
പൊതുചടങ്ങില്‍ പങ്കെടുത്ത് ഹാരിയും മേഗനും, ട്രംപിന് കൊടുക്കുന്ന മറുപടിയോ?

ന്യുഡല്‍ഹി: ഹാരി രാജകുമാരന്‍ – മേഗന്‍ മെര്‍ക്കള്‍ എന്നിവരെ കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരമാര്‍ശത്തിന് തൊട്ടുപിന്നാലെ പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെട്ട് ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കലും. കാനഡയില്‍ വെച്ചു നടക്കുന്ന ഇന്‍വിക്റ്റസ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും എത്തിയത്. ഇരുവരും സ്‌നേഹത്തോടെ അടുത്തിരിക്കുന്നതും ചുംബിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 2024 കൊളംബിയ ടൂറിന് ശേഷം ഇതാദ്യമായിട്ടാണ് ഹാരിയും മേഗനും ഒരു പൊതുവിടത്ത് പ്രത്യക്ഷപ്പെടുന്നത്അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഹാരിയുടെയും മേഗന്റെയും ജീവിതത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധനേടിയിരുന്നു. ഭാര്യയുമായി ആവശ്യത്തിലധികം പ്രശ്‌നമുള്ള ഹാരിയെ താനൊരിക്കലും നാട് കടത്തില്ലെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
Source link