Site icon onlinekeralanews.com

വിദഗ്‌‌ദ്ധ ചികിത്‌സ: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ആവശ്യം തള്ളി


അതേസമയം അബൂബക്കറിന് ഗുരുതരമായ അസുഖങ്ങളുള്ളതിനാൽ ഈ ആഴ്ച ഒരു ദിവസം ഡൽഹി അപ്പോളോ ആശുപത്രിയിൽ ബന്ധപ്പെട്ട ഡോക്ടർമാരുടെ കൺസൾട്ടേഷൻ ഉറപ്പാക്കണം. നിലവിലെ ചികിത്സയിൽ പോരായ്മ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്‌ദ്ധ ചികിത്സയ്‌ക്കുള്ള അപേക്ഷ ജസ്റ്റിസ് സ്വർണകാന്ത ശർമ്മ തള്ളിയത്.അപ്പോളോ ആശുപത്രിയിലെ വൈദ്യ പരിശോധനാ സമയത്ത് മകൻ തലാൽ ഹസൂണിനെ ഒപ്പമിരുത്താൻ കോടതി അനുവാദം നൽകി. ദൈനംദിന ആവശ്യങ്ങൾ സ്വന്തമായി നിറവേറ്റാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങളിൽ ഒരാളെ സഹായിയായി അനുവദിക്കണമെന്ന് അബൂബക്കർ അപേക്ഷിച്ചിരുന്നു.


Source link

Exit mobile version