BUSINESS

ക്യൂ ലൈഫിന് 25 വയസ്; മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ കൂടി വിപണിയിലെത്തി


പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. പരിസ്ഥിതി സൗഹൃദമായ ആൽക്കലൈൻ വാട്ടർ 500 മില്ലി ഗ്ലാസ് ബോട്ടിൽ, എൻജൂസ് മാംഗോ (NJUZE Mango) ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാർബണേറ്റഡ് പാനീയമായ ‘ഉപ്‌സോ’ (UPSO) എന്നിങ്ങനെ പുതിയ മൂന്ന് ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിട്ടുള്ളതെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അൽത്താഫ് ജഹാംഗീർ പറഞ്ഞു.25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേയ്ക്കും  കമ്പനി സാന്നിധ്യം വ്യാപിപ്പിക്കും. മികച്ച കുടിവെള്ള പരിഹാരങ്ങൾ നൽകിയതിനും ഗുണനിലവാരം കാത്ത് സൂക്ഷിച്ചതിനും 2024 ൽ ബിഐഎസ് സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ ക്യു ലൈഫ് നേടിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും സാന്നിധ്യമുള്ള ക്യൂ ലൈഫ് ‘ഗോൾഡൻ വാലി’ ‘എൻജൂസ് (NJUZE)’ എന്നി ബ്രാൻഡുകളിൽ പാക്കേജ്ഡ് വെള്ളവും പാനീയങ്ങളും വിതരണം ചെയ്യുന്നു. ജനറൽ മാനേജർ പ്രദീപ് എം, നെസ്റ്റ് ഗ്രൂപ്പ് സീനിയർ കോർപ്പറേറ്റ് ജനറൽ മാനേജർ തോമസ് എബ്രഹാം എന്നിവർ ചേർന്നാണ് പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചത്.


Source link

Related Articles

Back to top button