BUSINESS

തളിപ്പറമ്പ് റോട്ടറി ക്ലബ്ബിൽ മനോരമ സമ്പാദ്യം- ജിയോജിത് സൗജന്യ ഓഹരി നിക്ഷേപ സെമിനാർ 15 ന്


തളിപ്പറമ്പ്: റോട്ടറി ക്ലബ്ബ്, മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. ഫെബ്രുവരി 15 ന് രാവിലെ 10 ന് തളിപ്പറമ്പ് റിക്രിയേഷൻ  ക്ലബ്ബിലാണ് പരിപാടി. തളിപ്പറമ്പ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നിസാർ സെമിനാർ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് റോട്ടറി ക്ലബ്ബ് പ്രസിഡന്‍റ് ശ്രീധർ സുരേഷ് അധ്യക്ഷത വഹിക്കും. എസ്ബിഐ മ്യൂച്വൽ ഫണ്ട് എ.വി.പി- ചാനൽ ഹെഡ് (കേരള)  ജോസഫ് എൻ.ജെ, ജിയോജിത് റീജിയണൽ മാനേജർ ആന്‍റണി ജോസഫ് വി.ആർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും.മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. 


Source link

Related Articles

Back to top button