INDIA

സോഫ്റ്റ്‌വെയർ തകരാർ: ബിഹാറിൽ രണ്ടു മാസമായി ശമ്പളമില്ലാതെ മുഖ്യമന്ത്രിയും സർക്കാർ ജീവനക്കാരും

സോഫ്റ്റ്‌വെയർ തകരാർ: ബിഹാറിൽ രണ്ടു മാസമായി ശമ്പളമില്ലാതെ മുഖ്യമന്ത്രിയും സർക്കാർ ജീവനക്കാരും | മനോരമ ഓൺലൈൻ ന്യൂസ് – Software Glitch Delays Salaries of Bihar Government Employees, Ministers |

സോഫ്റ്റ്‌വെയർ തകരാർ: ബിഹാറിൽ രണ്ടു മാസമായി ശമ്പളമില്ലാതെ മുഖ്യമന്ത്രിയും സർക്കാർ ജീവനക്കാരും

മനോരമ ലേഖകൻ

Published: February 10 , 2025 08:51 PM IST

1 minute Read

Indian business man counting newly launched indian five hundred rupees. Money counting background concept with copy space.

പട്ന ∙ സോഫ്റ്റ്‌‌വെയർ തകരാറു കാരണം ബിഹാറിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ടു മാസത്തെ ശമ്പള വിതരണം മുടങ്ങി. ജീവനക്കാർക്കു മാത്രമല്ല മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടിയില്ല. 

‌പുതുവർഷത്തിൽ ശമ്പള വിതരണത്തിനായി സിഎഫ്എംഎസ് 2 സോഫ്റ്റ്‌വെയറിലേക്കു മാറിയതോടെയാണ് പ്രശ്നം തുടങ്ങിയത്. പഴയ സിസ്റ്റത്തിൽനിന്നു പുതിയതിലേക്കു ഡേറ്റ കൈമാറുന്നതിൽ സാങ്കേതിക തകരാറുകളുണ്ടായി. എട്ടു ലക്ഷത്തോളം സർക്കാർ ജീവനക്കാരാണു ശമ്പളമില്ലാതെ വലയുന്നത്. പ്രതിമാസം 6000 കോടി രൂപയാണു ബിഹാർ സർക്കാർ ശമ്പള ഇനത്തിൽ വിതരണം ചെയ്യുന്നത്.

English Summary:
Bihar salary payment Issue: Bihar salary delay impacts eight lakh employees. A software glitch in the new CFMS 2 system caused a two-month delay in salary payments for government employees, teachers, and even top officials.

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-educationncareer-government-servants mo-news-world-countries-india-indianews 7im45vj898iu6k5v6qcteikal7 mo-news-national-states-bihar mo-news-common-salary


Source link

Related Articles

Back to top button