BUSINESS
ട്രംപിന്റെ പുതിയ താരിഫ് എന്താകുമെന്ന് ആഗോള ആശങ്ക, ഭയപ്പാടിൽ വിപണി

ആർബിഐ പ്രഖ്യാപനങ്ങൾ ഉൾക്കൊണ്ട് കഴിഞ്ഞ ഇന്ത്യൻ വിപണിക്ക് ഡൽഹി തെരെഞ്ഞെടുപ്പ് ഫലത്തിന്റെ ആനുകൂല്യം ഇന്ന് മുതലാക്കാനായില്ല. താരിഫ് യുദ്ധം കനക്കുന്നതും, റീപോ നിരക്ക് കുറച്ചതും രൂപ വീണ്ടും വീഴുന്നതും, അമേരിക്കയുടെ പുതിയ താരിഫ് പ്രഖ്യാപനങ്ങൾ ഇന്ന് നടക്കാനിരിക്കുന്നതും ഇന്ത്യൻ വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ചൈനയുടെ അമേരിക്കൻ അധിക തീരുവകൾ നിലവിൽ വന്ന ഇന്ന് ചൈനയൊഴികെയുള്ള ഏഷ്യൻ വിപണികള്‍ നഷ്ടം കുറിച്ചു. സമ്പൂർണനഷ്ടം കുറിച്ച ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ വാങ്ങലിന്റെ പിൻബലത്തിൽ നഷ്ടവ്യാപ്തി കുറച്ചു. നിഫ്റ്റി 0.76% നഷ്ടത്തിൽ 23400ൽ താഴെ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 548 പോയിന്റ് നഷ്ടത്തിൽ 77311 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
Source link