BUSINESS

ചരിത്രത്തിലാദ്യം; രാജ്യാന്തര സ്വർണവില 2,900 ഡോളർ ഭേദിച്ചു, കേരളത്തിൽ ഇനി വില എങ്ങോട്ട്?


കേരളത്തിൽ ഇനിയും സ്വർണവില കത്തിക്കയറാൻ വഴിയൊരുക്കി രാജ്യാന്തരവില ചരിത്രത്തിലാദ്യമായി 2,900 ഡോളർ ഭേദിച്ചു. ഇന്നു ഇന്ത്യൻ സമയം വൈകിട്ടോടെ (6.50pm),  ഔൺസിന് 2,908 ഡോളർ വരെയാണ് വില ഉയർന്നത്. കഴിഞ്ഞവാരം രേഖപ്പെടുത്തിയ 2,886 ഡോളർ എന്ന റെക്കോർഡ് ഇനി പഴങ്കഥ. ഇന്നു ഇതുവരെ മാത്രം ഔൺസിന് കൂടിയത് 44 ഡോളറിലധികം.ഇതോടെ, നാളെയും കേരളത്തിൽ റെക്കോർഡ് തകർക്കാനുള്ള സാധ്യതയേറി. ഈ വർഷം ഇതിനകം തന്നെ 10ലേറെ തവണ സ്വർണവില റെക്കോർഡ് പുതുക്കിക്കഴിഞ്ഞു. ഏതാനും ദിവസങ്ങളായി അനുദിനം റെക്കോർഡ് തകർക്കുകയുമാണ്. ഇന്ന് കേരളത്തിൽ വില ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയർന്ന് സർവകാല റെക്കോർഡ് കുറിച്ചിരുന്നു.


Source link

Related Articles

Back to top button