‘പ്രകോപനപരമായ ഗാനം’: കോൺഗ്രസ് എംപിക്കെതിരായ കേസിൽ ഗുജറാത്ത് പൊലീസിനെ ചോദ്യം ചെയ്തു സുപ്രീം കോടതി | ഗുജറാത്ത് | കോൺഗ്രസ് | പ്രതാപ് ഗർഹി | സുപ്രീംകോടതി | മനോരമ ഓൺലൈൻ ന്യൂസ് – Supreme Court Stays Case Against Congress MP Imran Pratapgarhi | Supreme Court | Gujarat | Imran Pratapgarhi | Congress | Malayala Manorama Online News
‘ഹൈക്കോടതിക്കു പോലും ഗാനത്തിന്റെ അർഥം മനസ്സിലായില്ലേ?’: കോൺഗ്രസ് എംപിക്കെതിരെ കേസെടുത്തത് വിമർശിച്ച് സുപ്രീം കോടതി
ഓൺലൈൻ ഡെസ്ക്
Published: February 10 , 2025 04:58 PM IST
1 minute Read
പ്രതാപ് ഗർഹി (Photo : @ShayarImran/x)
ന്യൂഡൽഹി∙ പ്രകോപനപരമായ ഗാനം എഡിറ്റ് ചെയ്ത ശേഷം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് എംപിക്ക് അനുകൂല നിലപാടുമായി സുപ്രീം കോടതി. വിഡിയോ പോസ്റ്റ് ചെയ്തതിനു കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ് ഗർഹിക്കെതിരെ കേസെടുത്ത ഗുജറാത്ത് പൊലീസിനോട് സുപ്രീം കോടതി തിങ്കളാഴ്ച വിശദീകരണം ചോദിച്ചു. എഫ്‌ഐആർ റദ്ദാക്കണമെന്ന പ്രതാപ് ഗർഹിയുടെ ഹർജി തള്ളിയ ഗുജറാത്ത് ഹൈക്കോടതിയെയും സുപ്രീംകോടതി വിമർശിച്ചു. ഹൈക്കോടതിക്കു പോലും ഗാനത്തിന്റെ അർഥം മനസ്സിലായില്ലെന്നായിരുന്നു ജസ്റ്റിസുമാരായ അഭയ്.എസ്.ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
‘‘ആത്യന്തികമായി ഇതൊരു കവിതയാണ്. ഇത് ഒരു മതത്തിനും എതിരല്ല. ആരെങ്കിലും അക്രമത്തിൽ ഏർപ്പെട്ടാലും നമ്മൾ അക്രമത്തിൽ ഏർപ്പെടില്ലെന്ന് ഈ കവിത പരോക്ഷമായി പറയുന്നു. അതാണ് ഈ കവിത നൽകുന്ന സന്ദേശം. ഇത് ഒരു പ്രത്യേക സമൂഹത്തിനും എതിരല്ല.’’ – കോടതി ചൂണ്ടിക്കാട്ടി. ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നു പ്രതാപ് ഗർഹിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് കേസ് മൂന്ന് ആഴ്ചത്തേക്കു മാറ്റിവയ്ക്കുന്നതായി സുപ്രീം കോടതി അറിയിച്ചു.
ഗുജറാത്തിലെ ജാംനഗറിൽ നടന്ന ഒരു സമൂഹവിവാഹ ചടങ്ങിനിടെയായിരുന്നു ‘പ്രകോപനപരമായ ഗാനം’ ആലപിച്ചത്. വിവാദമായ വിഡിയോ പ്രതാപ് ഗർഹി തന്റെ എക്‌സ് പേജിലും പങ്കുവച്ചിരുന്നു. പിന്നാലെ പ്രതാപ് ഗർഹിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ദേശീയ ചെയർമാനായ പ്രതാപ് ഗർഹിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 196,197, വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ഗാനത്തിലെ വരികൾ പ്രകോപനപരവും ദേശീയ ഐക്യത്തിന് ഹാനികരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും ആണെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.
English Summary:
Supreme court questions Gujarat govt over FIR against Cong MP Imran Pratapgarhi
3anrajrht25qnr9r0crqgo9a0f 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt mo-politics-parties-congress mo-news-national-states-gujarat
Source link