INDIALATEST NEWS

‘എങ്ങനെ ഇത്ര നന്നായി ഹിന്ദി സംസാരിക്കുന്നു?: പ്രധാനമന്ത്രിയെ അദ്ഭുതപ്പെടുത്തി മലയാളി വിദ്യാർഥിനി


ന്യൂഡൽഹി∙ പരീക്ഷ പേ ചർച്ചാ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ഭുതപ്പെടുത്തി മലയാളി വിദ്യാർഥിനി അകാൻഷ. ശുദ്ധമായ ഹിന്ദിയിൽ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്തതാണ് പ്രധാനമന്ത്രിയെ ‘ഞെട്ടിച്ചത്’. എങ്ങനെയാണ് ഇത്ര നന്നായി ഹിന്ദി സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി വിദ്യാർഥിയോടു ചോദിച്ചു. ‘‘എനിക്ക് ഹിന്ദി വളരെ ഇഷ്ടമാണ്. ഹിന്ദിയിൽ കവിത എഴുതിയിട്ടുണ്ട്’’ എന്ന് അകാൻഷ മറുപടി നൽകി. തുടർന്ന് ഹിന്ദിയിലെഴുതിയ കവിത അകാൻഷ പ്രധാനമന്ത്രിക്കു ചൊല്ലികൊടുക്കുകയും ചെയ്തു.പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പാണ് ഡൽഹിയിൽ നടക്കുന്നത്. ഇത്തവണ ടൗൺ ഹാൾ ചർച്ചാ രീതിയിൽനിന്നു വ്യത്യസ്തമായി തിരഞ്ഞെടുക്കപ്പെട്ട 36 വിദ്യാർഥികളെ ഡൽഹിയിലെ സുന്ദർ നഴ്‌സറിയിലേക്കു കൊണ്ടുപോയി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു. വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമായി നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പരീക്ഷ പേ ചർച്ചയുടെ ലക്ഷ്യം.


Source link

Related Articles

Back to top button