‘വിമാനം പൊട്ടിത്തെറിക്കും’: ജിദ്ദയിൽനിന്നെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി കത്ത്

സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി – Bomb threat | Sardar Patel Airport | Manorama News | Manorama Online
‘വിമാനം പൊട്ടിത്തെറിക്കും’: ജിദ്ദയിൽനിന്നെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി കത്ത്
ഓൺലൈൻ ഡെസ്ക്
Published: February 10 , 2025 05:14 PM IST
1 minute Read
പ്രതീകാത്മക ചിത്രം (Courtesy: Reuters)
അഹമ്മദാബാദ്∙ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ ജിദ്ദ-അഹമ്മദാബാദ് രാജ്യാന്തര വിമാനത്തിൽനിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാർ ഇറങ്ങിയശേഷം വിമാനം വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികൾക്ക് സീറ്റിനടിയിൽനിന്നാണ് ഭീഷണി കത്ത് ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (ബിഡിഡിഎസ്) സുരക്ഷാ ഏജൻസികളും വിമാനത്തിൽ പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
‘‘ജിദ്ദയിൽനിന്നു വന്ന വിമാനം രാവിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്നു യാത്രക്കാർ ഇറങ്ങിയശേഷം വിമാനം വൃത്തിയാക്കാൻ എത്തിയ ശുചീകരണ തൊഴിലാളികൾക്കു വിമാനം പൊട്ടിത്തെറിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന കത്ത് ലഭിച്ചു. സുരക്ഷാ ഏജൻസികളും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരുടെയും വിരലടയാളങ്ങളും കൈയക്ഷരങ്ങളും പരിശോധിക്കാൻ ഫൊറൻസിക് വിദഗ്ധരെ എത്തിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല’’ – ഉദ്യോഗസ്ഥൻ പറഞ്ഞു.
English Summary:
Bomb Threat: Threatening Letter Found at Ahmedabad Airport: No Suspicious Items Discovered
mo-news-common-bomb-threat mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list llrmhvt3aflsudh2qrrno0tlm 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-auto-airport
Source link